വളർത്തു നായയെ പ്രകോപിപ്പിച്ച് അയൽക്കാരിയെ കടിപ്പിച്ചു; ഡൽഹിയിൽ അച്ഛനും മകനുമെതിരേ കേസ്

പിറ്റ്ബുൾ ഇനത്തിൽ പെട്ട വളർത്തു നായ തന്‍റെ വീടിനു മുന്നിൽ കാഷ്ഠിക്കുന്നതിനെതിരേ നായയുടെ ഉടമസ്ഥരോട് സ്ത്രീ പരാതി പറഞ്ഞിരുന്നു.
Representative image
Representative image

ന്യൂഡൽഹി: വളർത്തു നായയെ പ്രകോപിപ്പിച്ച് അയൽക്കാരിയെ കടിപ്പിച്ചുവെന്ന പരാതിയിൽ അച്ഛനും മകനുമെതിരേ കേസെടുത്ത് ഡൽഹി പൊലീസ്. വെള്ളിയാഴ്ച സ്വരൂപ് നഗറിലാണ് സംഭവം. പിറ്റ്ബുൾ ഇനത്തിൽ പെട്ട വളർത്തു നായ തന്‍റെ വീടിനു മുന്നിൽ കാഷ്ഠിക്കുന്നതിനെതിരേ നായയുടെ ഉടമസ്ഥരോട് സ്ത്രീ പരാതി പറഞ്ഞിരുന്നു. ഇതിൽ ദേഷ്യം തോന്നിയ ഉടമസ്ഥനും മകനും നായയെ പ്രകോപിപ്പിച്ച് കടിപ്പിച്ചതായാണ് പരാതി.

സ്ത്രീയുടെ കാലിലും കൈയിലും അടക്കം നാലിടങ്ങളിലാണ് നായ കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകി.

വളർത്തുനായ സ്ത്രീയെ ആക്രമിക്കുന്നതും സമീപത്തുള്ളവർ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുമായ വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com