മുഖ്യമന്ത്രിയുടെ പോസ്റ്റർ 'കടിച്ചുകീറി'; നായക്കെതിരെ പൊലീസിൽ പരാതി..!!! (വീഡിയോ)

കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും നായയ്ക്കും നായയെ പ്രേരിപ്പിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്നും ഉദയശ്രീ പരാതിയിൽ പറയുന്നു
മുഖ്യമന്ത്രിയുടെ പോസ്റ്റർ 'കടിച്ചുകീറി'; നായക്കെതിരെ പൊലീസിൽ പരാതി..!!! (വീഡിയോ)

ഹൈദരാബാദ്: ആന്ധ്രയിൽ നായക്കെതിരെ പൊലീസിൽ പരാതി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റർ കടിച്ചുകീറി എന്നതാണ് കേസ്. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയത്.

നായ പോസ്റ്റർ കടിച്ചുകീറുന്നതിന്‍റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഹാസ്യരൂപേണ പൊലീസ് സ്റ്റേഷനിൽ പരാതി എത്തുന്നത്.

ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയിൽ പറയുന്നത്. കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും നായയ്ക്കും നായയെ പ്രേരിപ്പിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്നും ഉദയശ്രീ പരാതിയിൽ പറയുന്നു.

ജഗൻ മോഹൻ റെഡ്ഡിയോട് തങ്ങൾക്ക് ബഹുമാനമുണ്ട്, എന്നാൽ ആന്ധ്രാപ്രദേശിലെ നായ പോലും അദ്ദേഹത്തെ അപമാനിക്കുകയാണെന്നും അവർ അവകാശപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com