സ്ത്രീധന പീഡനം; കന്നഡ സംവിധായകനെതിരേ കേസെടുത്തു

എസ്. നാരായണനെതിരേയാണ് കേസെടുത്തിരിക്കുന്നത്
police filed case against kannada film maker s. narayanan for dowry harrasment

എസ്. നാരായണൻ

Updated on

ഹൈദരാബാദ്: അനവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കന്നഡ സംവിധായകൻ എസ്. നാരായണനെതിരേ സ്ത്രീധന പീഡനത്തിന് കേസെടുത്തു. മരുമകൾ പവിത്രയുടെ പരാതിയിൽ ജ്ഞാനഭാരതി പൊലീസാണ് കേസെടുത്തത്. ഭർത്താവായ പവനും മാതാപിതാക്കളും ചേർന്ന് തന്നെ വീട്ടിൽ നിന്നും അടിച്ചിറക്കിയാതായാണ് പവിത്രയുടെ ആരോപണം.

ആവശ‍്യപ്പെട്ട പണം നൽകാത്തതു മൂലം ക്രൂരമായി തന്നെ ഉപദ്രവിച്ചെന്നും ഫിലിം ഇൻസ്റ്റിറ്റ‍്യൂട്ട് ആരംഭിക്കാനെന്ന പേരിൽ വാങ്ങിയ പണം തിരിച്ച് നൽകിയില്ലെന്നും പവിത്രയുടെ പരാതിയിൽ പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം നാരായണനും കുടുംബവുമാണെന്നും പരാതിയിൽ പറയുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com