ശ്രീനഗറിൽ ഭീകരാക്രമണം; ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന് ഗുരുതര പരുക്ക്

പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് വ്യക്തമാക്കുന്നു
ശ്രീനഗറിൽ ഭീകരാക്രമണം; ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന് ഗുരുതര പരുക്ക്

ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്.

പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് വ്യക്തമാക്കുന്നു. പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com