ജനറൽ നരവനെയുടെ പുസ്തകം പ്രചരിച്ചതിൽ കേസെടുത്ത് പൊലീസ്

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്‍റെ അച്ചടിച്ച കോപ്പി പാർലമെന്‍റിൽ എത്തിയത് സുരക്ഷ ലംഘനം
Police register case over circulation of General Naravane's book

ജനറൽ നരവനെയുടെ പുസ്തകം പ്രചരിച്ചതിൽ കേസെടുത്ത് പൊലീസ്

Updated on

ഡെൽഹി: കരസേന മുന്‍ മേധാവി ജനറൽ എം.എം. നരവനയുടെ ഫോർ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മക്കഥയുടെ ഹാർഡ്കവർ പതിപ്പ് രാഹുൽഗാന്ധി പാർലമെന്‍റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വിവാദം മുറുകുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുലിന്‍റെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു.

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്‍റെ അച്ചടിച്ച കോപ്പി പാർലമെന്‍റിൽ എത്തിയത് സുരക്ഷ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

പുസ്തകം നിലവിലില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയ സാഹചര്യത്തിൽ അനധികൃത വിതരണത്തെ കുറിച്ച് ഡൽഹി പൊലിസിന്‍റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിനെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. സാധാരണയായി പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com