വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് പാർലമെന്‍റിൽ അതിക്രമിച്ച ക‍യറിയ സംഭവം: അന്വേഷണം ആരംഭിച്ചു

ഉത്തർപ്രദേശ് സ്വദേശികളായ ഇവർ മൂന്നാം നമ്പർ ഗേറ്റിലൂടെ പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലാവുന്നത്
വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് പാർലമെന്‍റിൽ അതിക്രമിച്ച ക‍യറിയ സംഭവം: അന്വേഷണം ആരംഭിച്ചു
Updated on

ന്യൂഡൽഹി: വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് മൂന്നു പേർ പാർ‌ലമെന്‍റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ കാസിം, മോനിസ്, സോയെബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജൂൺ നാലിനായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഇവർ മൂന്നാം നമ്പർ ഗേറ്റിലൂടെ പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലാവുന്നത്. ഇവരുിടെ ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ആധാർ കാർഡിലേ ഫോട്ടോ വ്യത്യസ്തമാണെന്ന് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com