
ബിജാപുർ: ഛത്തിസ്ഗഡിലെ നക്സൽ-ബാധിത ജില്ലയായ ബിജാപുരിൽ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നക്സലുകളെ സംശയം. ഇക്കാര്യം വിശദമായി പരിശോധിച്ചു വരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഗ്രാമീണ മേഖലയിലുള്ള കുത്രു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസിസ്റ്റന്‍റ് കോൺസ്റ്റബിൾ സഞ്ജയ് കുമാർ വേദ്ജയാണ് മരിച്ചത്. ബന്ധുക്കളെ കാണാൻ പോയ വേദ്ജയെ ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്.
നക്സലുകൾ ആക്രമണം നടത്തുന്ന രീതിയാണിതെന്ന് പ്രാഥമിക പരിശോധനയിൽ സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.