മണിപ്പൂരിൽ സ്നൈപ്പറുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

പ്രദേശത്തുണ്ടായിരുന്ന രണ്ടു പേർക്കു വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.
Representative image
Representative image
Updated on

ചുരാചന്ദ്പുർ: മണിപ്പൂരിലെ ചുരാചന്ദ്പുരിൽ സ്നൈപ്പറുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഒങ്കോമാങ് എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്തുണ്ടായിരുന്ന രണ്ടു പേർക്കു വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

കാങ്പോക്പി ജില്ലയിൽ ഗോത്ര വിഭാഗത്തിൽ പെട്ട മൂന്നു പേരെ ചൊവ്വാഴ്ച അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പൊലീസുകാരനും കൊല്ലപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 8നുണ്ടായ ആക്രമണത്തിലും മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com