പരാജയം സഖ്യത്തെ ബാധിക്കില്ല: 'ഇന്ത്യ'

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ യോഗം ചേർന്ന പ്രതിപക്ഷ നേതാക്കൾ പരാജയത്തെക്കുറിച്ചു ചർച്ച ചെയ്തു
ഇന്ത്യ മുന്നണി നേതാക്കൾ.
ഇന്ത്യ മുന്നണി നേതാക്കൾ.File photo
Updated on

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയം "ഇന്ത്യ' സഖ്യത്തെ ബാധിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ. സഖ്യത്തിൽ ഇതൊരു ആഘാതവുമുണ്ടാക്കില്ലെന്നു പറഞ്ഞ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പ്രതിപക്ഷം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നു കൂട്ടിച്ചേർത്തു.

പരാജയം വിലയിരുത്തി തിരുത്തലുകൾ വരുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം. ആർജെഡി നേതാവ് മനോജ് ഝായും ഇതേ അഭിപ്രായം പങ്കുവച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ യോഗം ചേർന്ന പ്രതിപക്ഷ നേതാക്കൾ പരാജയത്തെക്കുറിച്ചു ചർച്ച ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com