പൂനം ഗുപ്ത പുതിയ ആർബിഐ ഡപ്യൂട്ടി ഗവർണർ

ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം
poonam gupta is the new rbi deputy governor

പൂനം ഗുപ്ത പുതിയ ആർബിഐ ഡപ്യൂട്ടി ഗവർണർ

Updated on

ന്യൂഡൽഹി: റിസർവ് ബാങ്കിന്‍റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ച് കേന്ദ്ര സർക്കാർ. മൂന്നു വർഷത്തേക്കാണ് നിയമനം. ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം.

ഏപ്രിൽ 7 മുതൽ 9 വരെ നടക്കുന്ന പണനയ സമിതി യോഗത്തിന് മുന്നോടിയായാണ് പുതിയ ഡപ്യൂട്ടി ഗവർണറെ നിയമിച്ച് ഉത്തരവിറക്കിയത്. പതിനാറാം ധനകാര്യ കമ്മിഷന്‍റെ ഉപദേശക സമിതിയിലെ അംഗമാണ് പൂനം ഗുപ്ത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com