പൂഞ്ച് ഭീകരാക്രമണം; അക്രമണത്തിനു പിന്നിൽ പാക്ക്-ദേശീയവാദ ഗ്രൂപ്പുകളിലെ 7 പേരെന്ന് സൂചന

പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറുകയായിരുന്നു
പൂഞ്ച് ഭീകരാക്രമണം; അക്രമണത്തിനു പിന്നിൽ പാക്ക്-ദേശീയവാദ ഗ്രൂപ്പുകളിലെ 7 പേരെന്ന് സൂചന

ന്യൂഡൽഹി: ജമ്മുകാശ്മീർ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമണത്തിനു പിന്നിൽ പാക്ക് ദേശീയവാദ ഗ്രൂപ്പുകളാണെന്ന് സൂചന. 2 ഗ്രൂപ്പുകളായി തിരിഞ്ഞ 7 ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പീപ്പിൾസ് ആന്റ് ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ്, ലക്ഷർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ ഭീകരരുടെ സഹായത്തോടെയായിരുന്നു ആക്രമണം.

ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു ആക്രമണം. പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറുകയായിരുന്നു എന്ന റിപ്പോർട്ടുകളും ഇന്‍റലിജന്‍സ് ഏജന്‍സികൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ 5 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

അതേസമയം, ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. നഗ്രോട്ട ആസ്ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവിൽദാർ മൻദീപ് സിങ്, ശിപായിമാരായ ഹർകൃഷന്‍ സിങ്, സേവക് സിങ്, ലാൻസ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അംഗങ്ങളാണിവർ.

Trending

No stories found.

Latest News

No stories found.