പൂഞ്ചിൽ ഭീകരാക്രമണം: ഒരു സൈനികനു കൂടി വീരമൃത്യു; മരണം നാലായി

ഭീകരാക്രമണത്തിൽ ഇന്നലെ മൂന്നു സൈനികർ കൊല്ലപ്പെട്ടിരുന്നു
പൂഞ്ചിൽ ഭീകരാക്രമണം: ഒരു സൈനികനു കൂടി വീരമൃത്യു; മരണം നാലായി

ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ചിൽ ജില്ലയിലുണ്ടായഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 4 ആയി. വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരർ വെടിയുതിർത്തത്.

ഭീകരാക്രമണത്തിൽ ഇന്നലെ മൂന്നു സൈനികർ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രജൗരി സെക്‌ടറിലെ തനമണ്ടി മേഖലയിൽ വൈകിട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്.

Trending

No stories found.

Latest News

No stories found.