യാത്രക്കാർ നോക്കിനിൽക്കെ പട്ന റെയ്ൽവെ സ്റ്റേഷനിലെ ടെലിവിഷനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു

അശ്ലീല വീഡിയോ ടെലിവിഷനിൽ തെളിഞ്ഞപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി
യാത്രക്കാർ നോക്കിനിൽക്കെ പട്ന റെയ്ൽവെ സ്റ്റേഷനിലെ ടെലിവിഷനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു
Updated on

പട്ന: ബിഹാറിലെ പട്ന റെയ്ൽവെ സ്റ്റേഷനിലെ ടെലിവിഷനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു. ആയിരക്കണക്കിനു യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു സംഭവം. പരസ്യചിത്രത്തിനു പകരം അശ്ലീല വീഡിയോ ടെലിവിഷനിൽ തെളിഞ്ഞപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ മൂന്നു മിനിറ്റിനു ശേഷമാണു വീഡിയോ നിർത്താൻ സാധിച്ചത്.

പട്ന ജംഗ്ഷൻ റെയ്ൽവെ സ്റ്റേഷനിൽ ഞായറാഴ്ചയായിരുന്നു സംഭവം. അശ്ലീല വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ യാത്രക്കാർ ബഹളം വച്ചു. തുടർന്ന് റെയ്ൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പരസ്യത്തിന്‍റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷൻ സുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് വീഡിയോ നിർത്താൻ കഴിഞ്ഞത്.

റെയ്ൽ‌വെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ടെലിവിഷനിലെ പരസ്യത്തിന്‍റെ കരാർ എടുത്തിരിക്കുന്ന ഏജൻസിയാണ് ദത്ത കമ്യൂണിക്കേഷൻസ്. സംഭവത്തെ തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. അന്വേഷണവും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com