"മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ"; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ; ഗുജറാത്തിൽ  8 പേർ അറസ്റ്റിൽ

"മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ"; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ; ഗുജറാത്തിൽ 8 പേർ അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ രാജ്യവാപകമായി ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രതിഷേധം നടക്കുന്നതിന്‍റെ പിന്നാലെയാണ് അറസ്റ്റ്.
Published on

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ 8 പേർ ഗുജറാത്തിൽ അറസ്റ്റിൽ. "മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ" എന്നായിരുന്നു അഹമ്മദാബാദ് നഗരത്തിൽ പലയിടത്തും കണ്ട പോസ്റ്ററുകളിൽ എഴുതി പതിപ്പിച്ചിരുന്നത്. പ്രധാനമന്ത്രിക്കെതിരെ രാജ്യവാപകമായി ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രതിഷേധം നടക്കുന്നതിന്‍റെ പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ടവർ എഎപി പ്രവർത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്‌വി പറഞ്ഞു. പോസ്റ്റർ പതിപ്പിച്ചത് എഎപി പ്രവർത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയെയാണ് കാണിക്കുന്നതെന്നുന്നും എഎപിയുടെ പ്രചരാണത്തെ ബിജെപി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ ഡർഹിയിലും പ്രത്യക്ഷപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com