'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു

ഡൽഹിയിലെ ഇന്ദിരാ ഭവൻ ആസ്ഥാനത്തും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്
posters comparing Rahul gandhi to super hero character batman

പോസ്റ്റർ

Updated on

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി താരതമ‍്യം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാ ഭവൻ ആസ്ഥാനത്തും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.

രാഹുലിന്‍റെയും ബാറ്റ്മാന്‍റെയും ചിത്രമുള്ള പോസ്റ്ററിൽ‌ ജാഗ്രതയുള്ള സംരക്ഷകൻ, നിശബ്ദനായ കാവൽക്കാരൻ എന്നിങ്ങനെയാണ് അടിക്കുറിപ്പുകളുള്ളത്.

യഥാർഥ ജീവിതത്തിലെ ബാറ്റ്മാനാണ് രാഹുൽ ഗാന്ധിയെന്ന് മറ്റൊരു പോസ്റ്ററിലും കാണാം. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ രാഹുൽ ഗാന്ധി യുവാക്കൾക്കായി ഒരു ചോദ‍്യോത്തര സെഷൻ നടത്തിയിരുന്നു. അതിൽ ഒരാൾ താങ്കൾ ബാറ്റ്മാനാണോയെന്ന് രാഹുലിനോട് ചോദിച്ചിരുന്നു.

എന്നാൽ തന്നെയും ബാറ്റ്മാനെയും ഒരേ സമയത്ത് ഒരു മുറിയിൽ കണ്ടിട്ടില്ലെന്നായിരുന്നു രാഹുലിന്‍റെ രസകരമായ മറുപടി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ‍്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com