അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം; തമിഴ്നാട്ടിൽ സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ

തമിഴ്നാടിലെ റാണിപേട്ടിലും ആരക്കോണത്തുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്
Posters in Tamil Nadu featuring Santana Bharti instead of Amit Shah spark controversy

അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം; തമിഴ്നാട്ടിൽ സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ

Updated on

ന‍്യൂഡൽഹി: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. അമിത് ഷായ്ക്ക് പകരം തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററിൽ അച്ചടിച്ചിരിക്കുന്നത്. തമിഴ്നാടിലെ റാണിപേട്ടിലും ആരക്കോണത്തുമാണ് സംഭവം. വർത്തമാനകാല ഇന്ത‍്യയുടെ ഉരുക്കുമനുഷ‍്യൻ എന്നാണ് പോസ്റ്ററിൽ അമിത് ഷായെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൂടാതെ പോസ്റ്ററിൽ ബിജെപി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം അരുൾ മൊഴിയുടെ പേരുമുണ്ട്. എന്നാൽ തന്‍റെ അറിവോടെയല്ല പോസ്റ്റർ സ്ഥാപിച്ചതെന്നും തനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും അരുൾ മൊഴി പറഞ്ഞു. ബിജെപിയെ നാണം കെടുത്താൻ വേണ്ടി എതിരാളികൾ ചെയ്തതാണെന്നും അരുൾമൊഴി കൂട്ടിച്ചേർത്തു.

സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 56-ാമത് സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയിരുന്നത്. അതേസമയം ബിജെപി പ്രവർത്തകർക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാൻ പോലും കഴിവില്ലെയെന്ന് ചോദിച്ചുകൊണ്ട് ഡിഎംകെ പ്രവർത്തകരടക്കം നിരവധിപേർ പോസ്റ്റർ സമൂഹ മാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിപ്പിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com