പ്രജ്വൽ രേവണ്ണയെ ജയിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു; ദിവസം 522 രൂപ ശമ്പളം

പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രജ്വലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്
prajwal revanna prison library clerk

prajwal revanna

Updated on

ബംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചു മകനുമായ പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ദിവസേന 522 രൂപയാണ് ശമ്പളം.

സഹ തടവുകാർക്ക് പുസ്തകം വിതരണം ചെയ്യുക. കടമെടുത്ത രേഖകൾ സുക്ഷിക്കുക എന്നിവയാണ് ചുമതല. ഭരണ നിർവഹണ വിഭാഗം ജോലി രേവണ്ണ ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർ അനുവദിച്ചില്ലെന്നും ലൈബ്രറിയനായി നിയമിക്കുകയായിരുന്നെന്നുമാണ് വിവരം. മാസത്തിൽ 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരും.

പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രജ്വലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com