പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തും

പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു
പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തും
പ്രജ്വൽ രേവണ്ണFile

ബംഗളൂരു: പീഡനക്കേസിൽ പ്രതിയായ കർണാടക ഹസൻ എംപി പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ജര്മനിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.

താൻ നാട്ടിലേക്ക് മടങ്ങി വരുമെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും രണ്ടുദിവസം മുൻപു പുറത്തുവന്ന സന്ദേശത്തിൽ പ്രജ്വൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു മുമ്പും നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് കാണിച്ച് വരുമെന്ന് പറഞ്ഞെങ്കിലും പ്രജ്വൽ എത്തിയിരുന്നില്ല. ഇതോടെ മൂന്നാം തവണയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് പറയുന്നത്. പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com