അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തി; പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു
കാർത്തിക് ഗൗഡ
കാർത്തിക് ഗൗഡ

ബംഗളൂരു: ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡ അറസ്റ്റിൽ. അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്.

ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബംഗളുരു സിഐഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു.

പ്രജ്വലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് വീഡിയോ ക്ലിപ്പുകൾ പെൻഡ്രൈവ് ചോർത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പെൻഡ്രൈവ് കാർത്തിക് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് ഹാസനിലെ ബിജെപി നേതാവ് ദേവരാജ് ഗൗഡക്ക് കൈമാറിയതായി പറയുന്നു. തുടർന്നാണ് വീഡിയോകൾ ഹാസനിലും പുറത്തും പ്രചരിച്ചത്. വീഡിയോകൾ പ്രചരിപ്പിച്ചതിന് കാർത്തിക്കിന്‍റെയും മറ്റ് നാലാളുകളുടെയും പേരിൽ പൊലീസ് ഏപ്രിലിൽ കേസെടുത്തിരുന്നു. ഇതിൽ നവീൻ ഗൗഡ, ചേതൻ ഗൗഡ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തു.

മുൻ ഹൊളെനരസിപുര നഗരസഭാധ്യക്ഷൻ പുട്ടരാജു, കോൺഗ്രസിന്‍റെ മുൻ ഹാസൻ എംഎൽഎ പ്രീതം ഗൗഡയുടെ അനുയായി ശരത് എന്നിവരെ പിടികൂടാനുണ്ട്. ലൈംഗികാതിക്രക്കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ എസ്ഐടി ഞായറാഴ്ചയും ചോദ്യം ചെയ്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com