ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജർമനിയിൽനിന്ന് ഇന്ന് പുലർച്ചെ ബംഗളൂരു വിമനാത്താവളത്തിലിറങ്ങിയതായിരുന്നു പ്രജ്വൽ
prajwal revanna in police custody till june 6
പ്രജ്വൽ രേവണ്ണ

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ ജനതാദൾ (s) നേതാവും കർണാടക ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജർമനിയിൽ നിന്നും പുലർച്ചെ 12.45 ന് ബംഗളൂരു കെംപഗൈഡ രാജ്യന്തര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ മൂന്നംഗ വനിതാ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സിറ്റി ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ജർമനിയിൽനിന്ന് ഇന്ന് പുലർച്ചെ ബംഗളൂരു വിമനാത്താവളത്തിലിറങ്ങിയതായിരുന്നു പ്രജ്വൽ. 4 ദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഒരു ദിവസം മാത്രം കസ്റ്റഡിയിൽ വിടേണ്ട ആവശ്യമേയുള്ളു എന്ന് പ്രജ്വലിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10.30 വരെ പ്രജ്വലിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com