പ്രജ്വലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ജർമനിയിൽനിന്ന് ഇന്ന് പുലർച്ചെ ബംഗളൂരു വിമനാത്താവളത്തിലിറങ്ങിയ പ്രജ്വലിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്
പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ

ബംഗളൂരു: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.

ജർമനിയിൽനിന്ന് ഇന്ന് പുലർച്ചെ ബംഗളൂരു വിമനാത്താവളത്തിലിറങ്ങിയ പ്രജ്വലിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ജനപ്രതിനിധികൾക്കു വേണ്ടിയുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കുന്ന പ്രജ്വലിനെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് എസ്ഐടി ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, പ്രജ്വലിന്‍റെ അമ്മയും പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ കുറ്റാരോപിതയുമായ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയും കോടതി പരിഗണിക്കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com