'പ്രധാനമന്ത്രി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവർ തിരിച്ചറിഞ്ഞു'; പ്രകാശ് ജാവഡേക്കർ

ഈസ്റ്റർ ദിനത്തിൽ മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
'പ്രധാനമന്ത്രി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവർ തിരിച്ചറിഞ്ഞു'; പ്രകാശ് ജാവഡേക്കർ
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവർ തിരിച്ചറിഞ്ഞതായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ (Prakash Javadekar). ഈസ്റ്റർ ദിനത്തിൽ മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ നയങ്ങൾ ജനങ്ങളെ ശാക്തീകരിച്ചു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്ത് ക്രമസമാധാനവും വികസനവുമുണ്ടായി. അതിനാൽ, രാജ്യത്തും ലോകമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നു ജാവഡേക്കർ ട്വീറ്ററിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com