പ്രകാശ് രാജ്
പ്രകാശ് രാജ്

മൂന്നു തവണ ജയിച്ചിട്ടും കർണാടകത്തിനായി ഒന്നും ചെയ്തില്ല; രാജീവ് ചന്ദ്രശേഖറിനെ കടന്നാക്രമിച്ച് പ്രകാശ് രാജ്

കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മൂന്നു തവണ കർണാടകത്തിൽ നിന്നും രാജ്യസഭയിലേക്കു പോയിട്ടും രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് അദ്ദേഹം എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ. വർഗീയ വൈറസ് പടരാതെ സൂക്ഷിക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com