

നവനീത് കുമാർ സെഹ്ഗാർ
ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാർ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് നവനീത് രാജി സമർപ്പിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു.
ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഉൾപ്പെട്ട സമിതിയാണ് നവനീതിനെ ചെയർമാനാക്കിയത്.