
ലക്നൗ: പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ 10 തീർഥാടകർ മരിച്ചു. 19 പേർക്ക് പരുക്ക്. പ്രയാഗ്‌രാജ് - മിർസാപുർ ഹൈവേയിൽ മെജയിൽ വച്ചായിരുന്നു അപകടം.
ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നിന്നും ത്രിവേണീ സംഗമ സ്നാനത്തിനു പോകുകയായിരുന്ന മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് മരിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരുക്കേറ്റവർക്കു ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.