

ഗർഭിണിയെ തീകൊളുത്തി കൊന്നു
പട്ന: സ്ത്രീധനമായി സ്വർണമാല നൽകാത്തതിനാൽ ഗർഭിണിയായ യുവതിയെ ഭർത്താവിന്‍റെ മാതാപിതാക്കൾ തീകൊളുത്തി കൊന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്തെർമ ഗ്രാമത്തിലാണ് സംഭവം. സ്തുതി കുമാരി എന്ന ഗർഭിണി കൊല്ലപ്പെട്ടത്. ഭർത്താവിന്‍റെ മാതാപിതാക്കളാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഒൻപത് മാസം മുൻപാണ് സ്തുതിയും ചിന്തുവും വിവാഹിതരായത്. സ്ത്രീധനമായി സ്വർണമാല നൽകാമെന്ന് വിവാഹവേളയിൽ വധുവിന്‍റെ കുടുംബം അറിയിച്ചിരുന്നു.
എന്നാൽ ഇവർക്ക് ഇത് നൽകാൻ കഴിഞ്ഞില്ല. ഇതെതുടർന്ന് തുടർച്ചയായ പീഡനങ്ങളാണ് സ്തുതിക്ക് ഭർതൃ വസതിയിൽ നേരിടേണ്ടി വന്നത്. കൊലപാതകം നടന്ന ദിവസം സ്തുതിയെ മർദിക്കുകയും ദേഹത്ത് എണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴെയ്ക്കും പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു