രാമക്ഷേത്ര നിർമാണം നൂറ്റാണ്ടുകളുടെ സ്വപ്നസാഫല്യം: രാഷ്‌ട്രപതി

വിവിധ ദീർഘകാല ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് പത്തു വർഷമായി നടത്തിവരുന്ന പ്രയത്നങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിനു പ്രശംസ.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമു.

ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നത്തിന്‍റെ പൂർത്തീകരണമാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പരാമർശം.

വിവിധ ദീർഘകാല ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് പത്തു വർഷമായി നടത്തിവരുന്ന പ്രയത്നങ്ങൾ അവർ നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിക്കുകയും ചെയ്തു. ചരിത്രപരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഭാവിയെ രൂപപ്പെടുത്തുന്നതിലാണ് രാജ്യത്തിന്‍റെ ത്വരിത വികസനം അടിസ്ഥാനമായിരിക്കുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ രാഷ്‌ട്രപതിയുടെ കന്നി പ്രസംഗമായിരുന്നു ഇത്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയതു പോലുള്ള നടപടികൾക്ക് ഇനി ചരിത്രത്തിലാണ് സ്ഥാനമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ദുർബലമായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ ശരിയായ ദിശയിൽ മുന്നോട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. ഇതിനു കാരണമായത് പത്തു വർഷം കൊണ്ട് മോദി സർക്കാർ നടപ്പാക്കിയ പരിഷ്കരണ നടപടികളാണെന്നും അവർ അവകാശപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com