

61,000 ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി
ന്യൂഡൽഹി: സർക്കാർ വകുപ്പുകളിലെ പുതുതായി നിയമിക്കപ്പെട്ട 61,000ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. 18ആമത് റോസ്ഗാർ മേളയിലാണ് പ്രധാനമന്ത്രി ഉത്തരവുകൾ കൈമാറിയത്. രാജ്യത്തിനകത്തും പുറത്തും യുവജനങ്ങൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.
പൊതു നിയമനത്തിനുള്ള ഒരു സ്ഥാപന സംവിധാനമായി റോസ്ഗാർ മേള പരിണമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കേന്ദ്രസർക്കാർ പല രാജ്യങ്ങളുമായി വിവിധ കരാറുകൾ ഒപ്പുവെയ്ക്കുന്നുണ്ടെന്നും ഇത് യുവാക്കൾ പുതിയ വഴി തുറക്കുമെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് രാജ്യത്തിനുടനീളം നടന്ന റോസ്ഗാർ മേളയിലൂടെ ഇതുവരെ 11 ലക്ഷത്തിലധികം നിയമനകത്തുകൾ വിതരണം ചെയ്തിട്ടുണ്ട്.