

ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഗണേശ ചതുർഥി ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈവിക അനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം തുടർച്ചയായി പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തടസങ്ങൾ നീക്കുന്നവനായ ഗണപതിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ഈ പുണ്യോത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജവും ആവേശവും പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഗണേശ ചതുർഥിയുടെ ഈ ശുഭ അവസരത്തിൽ എന്‍റെ സഹപൗരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവിക അനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെ, നമ്മുടെ രാജ്യം തുടർച്ചയായി പുരോഗമിക്കട്ടെ. ഗണപതി ബപ്പാ മോറിയ”- എക്‌സിൽ ഹിന്ദിയിൽ പങ്കുവച്ച സന്ദേശത്തിൽ മോദി പറഞ്ഞു.