പ്രത്യേക സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും: പ്രധാനമന്ത്രി |Video

പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കണമെന്നും മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിക്കുന്നു.
Updated on

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ നിർണായ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായിരിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു. പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കണമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടി വൻ വിജയമായിരുന്നു. ഇന്ത്യൻ പതാക ചന്ദ്രനിൽ എത്തിച്ചതോടെ ശാസ്ത്രരംഗത്ത് അഭിമാനകരമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും ചന്ദ്രയാൻ 3യുടെ വിജയത്തെ പരാമർശിച്ചു കോണ്ട് മോദി പറഞ്ഞു.

സമ്മേളനത്തിന്‍റെ അജണ്ടയിൽ നിലവിൽ എട്ട് ബില്ലുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്‍റിന്‍റെ 75 വർഷങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഇന്ന് നടക്കുക. ചൊവ്വാഴ്ച പഴയ മന്ദിരത്തിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. 5 ദിവസമാണ് പ്രത്യേക സമ്മേളനം നടക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com