Prime Minister Narendra Modi Deepjyoti
വീട്ടിൽ പുതിയ അംഗം; 'ദീപ്‌ജ്യോതിയെ' ഓമനിച്ച് പ്രധാനമന്ത്രി

വീട്ടിൽ പുതിയ അംഗം; 'ദീപ്‌ജ്യോതിയെ' ഓമനിച്ച് പ്രധാനമന്ത്രി

നേരത്തേ, ഔദ്യോഗിക വസതിയിൽ താൻ മയിലിനു തീറ്റ കൊടുക്കുന്ന ദൃശ്യങ്ങളും മോദി പങ്കുവച്ചിരുന്നു.
Published on

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ പുതിയ അംഗമെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ജനിച്ച പശുക്കുട്ടിയെ ഓമനിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രധാനമന്ത്രി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചത്. "ദീപ്‌ജ്യോതി' എന്നാണ് പശുക്കിടാവിന്‍റെ പേര്.

""ഗോവ് സർവ സുഖ പ്രദാഃ എന്നാണ് പുരാണം പറയുന്നത്. പശുക്കിടാവിന് നെറ്റിയിൽ ഗോപിക്കുറി പോലെ വെളുത്ത അടയാളമുണ്ട്. ഇതു പ്രകാശ പ്രതീകം പോലെ തോന്നുന്നതിനാൽ 'ദീപ്ജ്യോതി' എന്ന് പേരിടുന്നു''- പ്രധാനമന്ത്രി കുറിച്ചു. പശുക്കിടാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് നിൽക്കുന്ന വീഡിയോ സമൂഹമാധ്യമമായ എക്‌സിലൂടെ മോദി പങ്കുവച്ചിരുന്നു. വസതിയിലെ പൂന്തോട്ടത്തിലൂടെ മോദി പശുക്കിടാവുമൊത്ത് നടക്കുന്നതും ഗോപൂജ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

മകരസംക്രാന്തി ദിനമായ ജനുവരി 14ന് ഔദ്യോഗിക വസതിയിലെ പശുക്കൾക്ക് മോദി ഗോപൂജ നടത്തുന്നതിന്‍റെയും ഭക്ഷണം കൊടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പിഎംഒ ട്വീറ്റ് ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള സവിശേഷ ഇനമായ പുംഗാനൂർ പശുക്കളാണിതെന്ന് പിന്നീട് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ, ഔദ്യോഗിക വസതിയിൽ താൻ മയിലിനു തീറ്റ കൊടുക്കുന്ന ദൃശ്യങ്ങളും മോദി പങ്കുവച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com