'വികസനത്തിനുള്ള വോട്ട്'; ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി പറഞ്ഞു
prime minister narendra modi responds to bjp historic win in delhi assembly election
'വികസനത്തിനുള്ള വോട്ട്'; ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി
Updated on

ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചുവെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഡൽഹിക്ക് ചരിത്ര വിജയം നൽകിയതിൽ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ. ഡൽഹിയുടെ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സാധ‍്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരുടെ പേരിലും ഞാൻ അഭിമാനിക്കുന്നു. ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com