
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമർശത്തിനെതിരേ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. യഥാർഥ ഇന്ത്യക്കാരൻ ആരാണെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടെന്നും സൈന്യത്തെ രാഹുൽ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സർക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ കടമയാണ്, അതാണ് രാഹുൽ ചെയ്തതെന്നും കോടതി പരാമര്‍ശത്തെ ബഹുമാനത്തോടെ വിയോജിക്കുന്നു പ്രിയങ്ക കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഗാന്ധിക്കെതിരേ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 2020ൽ അരുണാചൽ പ്രദേശിൽ ഉണ്ടായ അതിർത്തി ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തെ പരാജയപ്പെടുത്തിയെന്നും തുടർന്ന് ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈന കൈയടക്കിയെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം.
നിങ്ങളൊരു യാഥാർഥ ഇന്ത്യക്കാരനായിരുന്നെങ്കിലും ഇത്തരമൊരു പരാമർശം നടത്തില്ലായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. നിങ്ങളൊരു പ്രതിപക്ഷ നേതാവല്ലെ, എന്തെങ്കിലും പറയാനുണ്ടെങ്കിലത് ലോക്സഭയിൽ പോയി പറയണം. അല്ലാതെ സോഷ്യൽ മീഡിയയില്ല പറയോണ്ടതെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിക്കുന്നതിനിടെ നിങ്ങൾക്കെങ്ങനെയാണ് ചൈനയുടെ കാര്യം അറിയാവുന്നതെന്നും കോടതി രാഹുലിനോട് ചോദിച്ചു. നിങ്ങളുടെ പക്കൽ തെളിവുകളുണ്ടോ എന്നും നിങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നും കോടതി രാഹുലിനോട് ചോദിച്ചിരുന്നു.