വയനാട് ദുരന്തം; ധനസഹായം ആവശ‍്യപ്പെട്ട് ലോക്സഭയിൽ പ്രിയങ്ക ഗാന്ധിയുടെ നോട്ടീസ്

വയനാടിനെ സഹായിക്കാൻ കേന്ദ്രം തയാറാവണമെന്നും ദുരിതാശ്വാസ വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും പ്രിയങ്ക ഗാന്ധി ആവശ‍്യപ്പെട്ടു
Wayanad disaster; Priyanka Gandhi gives notice in Lok Sabha, seeking central financial assistance

പ്രിയങ്ക ഗാന്ധി

Updated on

ന‍്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര ധനസഹായം ആവശ‍്യപ്പെട്ടുകൊണ്ട് എംപി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ നോട്ടീസ് നൽകി. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് എംപി നോട്ടീസ് നൽകിയിരിക്കുന്നത്.

വയനാടിനെ സഹായിക്കുന്നതിനായി കേന്ദ്രം തയാറാവണമെന്നും ദുരിതാശ്വാസ വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും പ്രിയങ്ക ഗാന്ധി ആവശ‍്യപ്പെട്ടു.

പരിമിതമായ കേന്ദ്ര സർക്കാരിന്‍റെ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തബാധികർക്ക് കേന്ദ്രം സഹായം വായ്പയായി നൽകിയത് അദ്ഭുതകരമാണെന്നും വായ്പയുടെ സമയപരിധി നീട്ടണമെന്നും എംപി ആവശ‍്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com