''നിങ്ങൾ ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു''; അമേഠിയിൽ വികാരഭരിതമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു
priyanka gandhis emotional post for congress candidate who leads smriti irani
priyanka gandhis emotional post for congress candidate who leads smriti irani

അമേഠി: അമേഠിയിൽ സ്മൃതി ഇറാനിക്കെതിരേ വൻ വിജയത്തിൽ എത്തിനിൽക്കുന്ന കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ്മയ്ക്ക് വികാരഭരിതമായ കുറിപ്പുമായി പ്രിയങ്കഗാന്ധി. ഗാന്ധി കുടുംബത്തിന്‍റെ സീറ്റായ അമേഠിയിൽ കിഷോരി ലാൽ ശർമയെ ഇറക്കിയപ്പോൾ അദ്ദേഹത്തിന്‍റെ വിജയത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക തന്‍റെ കുറിപ്പിൽ പറയുന്നു.

''സഹോദരാ, നിങ്ങൾ ജയിക്കും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ താങ്ങൾക്കും എന്‍റെ എല്ലാ സഹോദരി സഹോദരന്മാർക്കും അറിയിക്കുന്നു.''- എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിൽ നിന്നും പുറത്തുനിന്നും ഒരാൾ അമേഠി സീറ്റ് പിടിച്ചെടുത്തത്. അത്കൊണ്ട് തന്നെ ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിലും സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്‌വേലിയിലുമാണ് മത്സരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com