രാജസ്ഥാനിൽ പലസ്തീൻ അനുകൂല പോസ്റ്റർ; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം

രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്
Pro-Palestine poster in Rajasthan

രാജസ്ഥാനിൽ പലസ്തീൻ അനുകൂല പോസ്റ്റർ

Updated on

ജയ്പൂർ: പലസ്തീനെ അനുകൂലിച്ചും ഗസയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരേയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റേതാണ് നടപടി.

പലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നി മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത് ആയിരുന്നു ഇരുവരും.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് സിഐഡി ആരോപണം. ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു. 2025 ലെ ഇമിഗ്രേഷൻ ആന്‍റ് ഫോറിനേഴ്സ് ആക്‌ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com