സിഎഎക്കെതിരെ പ്രതിഷേധം: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ

സിഎഎക്കെതിരെ പ്രതിഷേധം: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ

അതേസമയം ക്ലാസിലേക്ക് നടന്നുപോയവരെയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാർഥികൾ ആരോപിച്ചു

ന്യൂഡൽഹി: സിഎഎക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയ ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിഷേധ പരിപാടി തുടങ്ങുന്നതിനു മുമ്പേയാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സർവകലാശാല ക്യാമ്പസിനകത്തുകയറിയാണ് പൊലീസിന്‍റെ നടപടി.

അതേസമയം ക്ലാസിലേക്ക് നടന്നുപോയവരെയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാർഥികൾ ആരോപിച്ചു. അൻപതോളം വിദ്യാർഥികളെ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഫ്രറ്റേണിറ്റി, എസ്ഐഒ തുടങ്ങി വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com