ബൈബിൾ സൗജന്യമായി വിതരണം ചെയ്തു: വേൾഡ് ബുക്ക് ഫെയറിൽ പ്രതിഷേധം

അക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രതിഷേധം മാത്രമാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി
ബൈബിൾ സൗജന്യമായി വിതരണം ചെയ്തു: വേൾഡ് ബുക്ക് ഫെയറിൽ പ്രതിഷേധം

ഡൽഹി: ഡൽഹി പ്രഗതി മൈതാനത്തു തുടരുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രതിഷേധം. ബൈബിൾ സൗജന്യമായി വിതരണം ചെയ്തതിനെതിരെയാണു പ്രതിഷേധമുയർന്നത്. സൗജന്യ വിതരണം നിർത്താൻ ആവശ്യപ്പെട്ട് ഒരു സംഘം, ക്രിസ്റ്റ്യൻ സംഘടനയായ ഗിഡിയോൺസ് ഇന്‍റർനാഷണലിന്‍റെ സ്റ്റാളിൽ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ബുക്ക് ഫെസ്റ്റിന്‍റെ സംഘാടകരോ സ്റ്റാൾ അധികൃതരോ പരാതി നൽകിയിട്ടില്ല. അക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രതിഷേധം മാത്രമാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 25-നാണു വേൾഡ് ബുക്ക് ഫെയർ ആരംഭിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com