

"വിളിപ്പുറത്ത് ഉണ്ടാകണം"; ഇന്ത്യാസഖ്യം നേതാക്കളോട് രാഹുൽ ഗാന്ധി
file image
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് സാധ്യത. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യം നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദേശം നല്കിയിട്ടുണ്ട്. ജന്തർമന്തർ വളയാൻ നീക്കമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
അതേസമയം, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും. ജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.