

നേഹ ബോറ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഐസ പ്രസിഡന്‍റ് നേഹ ബോറ, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഐസ പ്രവർത്തകർക്കൊപ്പം സഫ്ദർജങ് ഫ്ലൈഓവറിലേക്ക് മുദ്രാവാക്യങ്ങളുമായി നീങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്തവരെ വിവിധ വാഹനങ്ങളിലായി കൊണ്ടുപോകുകയാണെന്ന് സിപിഐ (എംഎൽ) നേതാവ് ബാലാജി പറഞ്ഞു.
ജ്ഞാനേഷ് കുമാറിനും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടിക്കുമെതിരേ പ്രതിഷേധം നടത്താനുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ആഹ്വാനത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലേക്കുള്ള പ്രധാന റോഡുകളും 45 മെട്രൊ സ്റ്റേഷനുകളും ന്യൂഡൽഹി, ഹസ്രത് നിസാമുദീൻ എന്നീ രണ്ട് റെയ്ൽവേ സ്റ്റേഷനുകളും അടച്ചിരിക്കുകയാണ്.