ജന്തർ മന്തറിലെ പ്രതിഷേധം; ഒക്റ്റോബർ 2 മുതൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത് 25 എഫ്ഐആറുകൾ

കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന പ്രതിഷേധങ്ങൾക്കിടെ ചിലർ നിയമം കൈയിലെടുക്കുകയും ക്രമസമാധാനം തടസപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് ആരോപിക്കുന്നു
Protest at Jantar Mantar: Delhi Police have registered 25 FIRs since October 2

ജന്തർ മന്തറിലെ പ്രതിഷേധം; ഒക്റ്റോബർ 2 മുതൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത് 25 എഫ്ഐആറുകൾ

IANS

Updated on: 

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാജ‍്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒക്റ്റോബർ 2 മുതൽ ഡൽഹി പൊലീസ് ഇതുവരെ രജിസ്റ്റർ‌ ചെയ്തത് 25 എഫ്ഐആറുകൾ.

പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ‍്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ, ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തൽ, നിരോധനാജ്ഞാ ലംഘനം എന്നീ കാരണങ്ങളാണ് എഫ്ഐആറിനു പിന്നിൽ‌. കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന പ്രതിഷേധങ്ങൾക്കിടെ ചിലർ നിയമം കൈയിലെടുക്കുകയും ക്രമസമാധാനം തടസപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് ആരോപിക്കുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കം നിരവധി പേരുടെ പേരുകൾ ഈ എഫ്ഐആറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എസ്ഐആറിലെ ക്രമക്കേടുകളും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ട് ഒക്റ്റോബർ 6 മുതൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തിവരുകയാണ് കോൺഗ്രസ്. പ്രതിഷേധങ്ങൾക്കിടെ നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

logo
Metro Vaartha
www.metrovaartha.com