സന്യാസിമാരുടെ പ്രതിഷേധം; ഉത്തർപ്രദേശിലെ സണ്ണി ലിയോണിന്‍റെ പുതുവത്സര പരിപാടി റദ്ദാക്കി

നടിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന് സന്ന്യാസി സമൂഹം
protest, sunny lenon programme cancelled

സണ്ണി ലിയോണിന്‍റെ പുതുവത്സര പരിപാടി റദ്ദാക്കി

Updated on

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും, മതസംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. മഥുരയിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്.

മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിച്ചാണ് നടപടിയെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിന് അടക്കം പരാതി നൽകിയിരുന്നു.

പുണ്യനഗരത്തിൽ ഇത്തരം പരിപാടികൾ അനുവദിക്കാനാകില്ലെന്നും നടിയെ കാലുകുത്താൻ അനുവദിക്കില്ല എന്നുമായിരുന്നു സന്ന്യാസി സമൂഹം പ്രഖ്യാപിച്ചത് . ജനുവരി ഒന്നിന് മഥുരയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. 300 പേരെ ഉദ്ദേശിച്ച് ഡിജെ ഷോയാണ് പ്ലാൻ ചെയ്തിരുന്നതെന്നാണ് വിവരം. ടിക്കറ്റ് മുഖേനയായിരുന്നു പ്രവേശനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com