വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; മണിപ്പൂരിൽ ബിജെപി നേതാവിന്‍റെ വീടിന് തീയിട്ടു

ശനിയാഴ്ച ഫെയ്സ് ബുക്കിൽ വഖഫ് ബില്ലിനെ പിന്തുണച്ച് അസർ അലി പോസ്റ്റിട്ടിരുന്നു
protests against waqf bill manipur house bjp leader fire

വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; മണിപ്പൂരിൽ പ്രതിഷേധക്കാർ ബിജെപി നേതാവിന്‍റെ വീടിന് തീയിട്ടു

Updated on

ഗുവാഹത്തി: വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച ഉണ്ടായത്. അയ്യായിരത്തോളം പ്രതിഷേധക്കാരാണ് ലിലോങ്ങിൽ തടിച്ചു കൂടിയത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്.

ശനിയാഴ്ച ഫെയ്സ് ബുക്കിൽ വഖഫ് ബില്ലിനെ പിന്തുണച്ച് അസർ അലി പോസ്റ്റിട്ടിരുന്നു. തുടർന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടതെന്നാണ് റിപ്പോർട്ട്. അതിന് പിന്നാലെ വഖഫ് ഭേദഗതിയെ കുറിച്ചുള്ള നിലപാട് മാറ്റി അസ്കർ അലി ഫെയ്സ് ബുക്കിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com