ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വിഎച്ച്പിയും ബജ്രംഗ്ദളും ചേർന്നാണ് പ്രതിഷേധം നടത്തിയത്
Protests At Bangladesh High Commission In Delhi Over Hindu Mans Lynching

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

Updated on

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമത്തിനെതിരേ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം. മൈമെൻസിങ്ങിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന നടപടിയിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെയും അവരുടെ മതസ്ഥലങ്ങൾ നശിപ്പിച്ചതിനെയും അപലപിക്കാൻ വിഎച്ച്പിയും ബജ്രംഗ്ദളും ഹൈക്കമ്മീഷന് പുറത്ത് പ്രകടനം പ്രഖ്യാപിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞെങ്കിലും സുരക്ഷാ സേന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

അയൽരാജ്യത്ത് ഹിന്ദുക്കൾക്കെതിരേ ആക്രമണങ്ങളിൽ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ്ദളും നടത്തിയ പ്രതിഷേധത്തിന് മുന്നോടിയായി ഹൈകമ്മിഷന് പുറത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രദേശത്ത് മൂന്ന് പാളികളായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും പൊലീസിനെയും അർധസൈനികരേയും പ്രദേശത്ത് വിന്യസിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com