ഗുസ്തി താരങ്ങളുടെ സമരപ്പന്തലിൽ പി.ടി. ഉഷ, വാഹനം തടഞ്ഞ് പ്രതിഷേധം

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി. ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.
ഗുസ്തി താരങ്ങളുടെ സമരപ്പന്തലിൽ പി.ടി. ഉഷ, വാഹനം തടഞ്ഞ് പ്രതിഷേധം
Updated on

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. അതേ സമയം സമരപ്പന്തലിലെത്തിയ ഉഷയ്‌ക്കെതിരേ സമരാനുകൂലികൾ പ്രതിഷേധിച്ചതും കാർ തടഞ്ഞതും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി. ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവർ സമരം തുടരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ഏഴു വനിതാ ഗുസ്തി താരങ്ങളാണ് ശരൺ സിങ്ങിനെതിരേ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾ പി.ടി ഉഷയുടെയും മേരി കോമിന്‍റെയും നിലപാടിനെ അതിശക്തമായി വിമർശിച്ചിരുന്നു. വിഷയത്തിൽ ഇതു വരെ മേരി കോം അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com