ഇന്ത‍്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പി.ടി. ഉഷ മത്സരിക്കില്ല

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചു
P.T. Usha will not contest in Indian Olympic Association Elections

പി.ടി. ഉഷ

Updated on: 

ന‍്യൂഡൽഹി: ഇന്ത‍്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിലവിലെ അധ‍്യക്ഷ പി.ടി. ഉഷ നാമനിർദേശ പത്രിക സമർപ്പിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചു. മുൻ ഡൽഹി ബിജെപി അധ‍്യക്ഷൻ വീരേന്ദ്ര സച്ദേവ ഉൾപ്പടെ 3 പേർ അധ‍്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.

ഡിസംബർ 5ന് നടക്കുന്ന ഐഒഎ തെരഞ്ഞെടുപ്പിൽ ഉപാധ‍്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അഞ്ജു ബോബി ജോർജ് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. ഐഒഎയിലെ സ്പോർട്സ് സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉഷയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. വനിതാ വിഭാഗത്തിൽ മത്സരിച്ച ആറ് പേരിൽ 40 വോട്ടുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഉഷ.