പുൽവാമ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചു

പുൽവാമ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചു

ഇന്നലെ മുതലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്
Published on

ന്യൂഡൽഹി: പുൽവാമയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ലാരോ-പരിഗാമിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

ഇന്നലെ മുതലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗം ഗ്രാമത്തിൽ ഭീകരർ തമ്പടിച്ചതായി ഇന്‍റലിജൻസിന്‍റെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com