പുൽവാമ കേസ് പ്രതി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു

2019 ഫെബ്രുവരി 14നായിരുന്നു 40 ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം
Pulwama terror attack accused dies of heart attack
പുൽവാമ കേസ് പ്രതി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു
Updated on

ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി വിചാരണത്തടവിൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. കാകപോരയിലെ ഹജിബാൽ സ്വദേശി ബിലാൽ അഹമ്മദ് കുച്ചി (32)ആണ് ജമ്മു ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞത്.

5 വർഷമായി ജയിലിലായിരുന്നു ഇയാൾ. പുൽവാമ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട 19 പേരിൽ ഇയാളുമുണ്ട്. 2019 ഫെബ്രുവരി 14നായിരുന്നു പുൽവാമയിൽ കേന്ദ്ര സേനയുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചുകയറ്റിയത്. 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com