പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

പുൽവാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവിലെ പ്രധാന അസംസ്‌കൃത വസ്തു അലൂമിനിയം പൗഡറാണ്.
Pulwama terror attack: Explosives were purchased through e-commerce platform

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

Updated on

ന്യൂഡൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണെന്ന് കണ്ടെത്തല്‍. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായത്തെപ്പറ്റി അന്വേഷിക്കുകയും, കള്ളപ്പണം വെളുപ്പിക്കൽ നിരീക്ഷിക്കുകയും ചെയ്യുന്ന ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സാണ് (എഫ്‌എടിഎഫ്) ഇക്കാര്യം പുറത്തുവിട്ടത്.

ഭീകരസംഘടനകൾ സ്ഫോടനങ്ങള്‍ നടത്താനായി ഇ - ഓൺലൈൻ പേയ്‌മെന്‍റ് സർവീസുകളെയും കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും വ്യാപകമായി ഉയോഗപ്പെടുത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും എഫ്‌എടിഎഫ് പങ്കുവയ്ക്കുന്നു.

പുൽവാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവിലെ പ്രധാന അസംസ്‌കൃത വസ്തു അലൂമിനിയം പൗഡറാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത് എത്തിച്ചതെന്നൊണ് എഫ്‌എടിഎഫിന്‍റെ കണ്ടെത്തല്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com