6 died in bridge collapse in pune indrayani river

പുനെയിൽ പാലം തകർന്ന് അപകടം; 2 പേർ മരിച്ചു

പുനെയിൽ പാലം തകർന്ന് അപകടം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇന്ദ്രയനി നദിക്ക് സമീപം കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്
Published on

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ 2 വിനോദസഞ്ചാരികൾ മരിച്ചു. ഇന്ദ്രായണി നദിക്ക് സമീപം കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് 20 ഓളം വിനോദസഞ്ചാരികൾ പാലത്തിലുണ്ടായിരുന്നതായാണ് വിവരം. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്.

എൻഡിആർഎഫും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. 8 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 2 സ്ത്രീകൾ ഇപ്പോഴും പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ‍്യ ഉയരാൻ സാധ‍്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com